51 യുവതികള്‍ മല കയറിയെന്ന സര്‍ക്കാര്‍ വാദം; പ്രതികരണവുമായി പന്തളം കൊട്ടാരം

Web Desk
Posted on January 18, 2019, 2:01 pm

തിരുവനന്തപുരം:  51 യുവതികള്‍ മല കയറിയെന്ന സര്‍ക്കാര്‍ വാദത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം. യുവതികള്‍ മലകയറിയെന്നത് വിശ്വസിക്കുന്നില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.

സത്യവാംങ്മൂലം എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ്. കേസ് ദുര്‍ബലപ്പെടുത്താനാണോ എന്ന് അറിയില്ലെന്നും കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ പറഞ്ഞു.

ശബരിമലയിൽ കൂടുതൽ ഭക്തരായ സ്ത്രീകൾ വന്നിരിക്കാമെന്ന് ദേവസ്വംബോർഡംഗം കെ പി ശങ്കരദാസ്. സുപ്രീംകോടതി വിധിപ്രകാരം അവർക്ക് അതിനുള്ള അവകാശമുണ്ട്. വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി ശങ്കരദാസ് പറഞ്ഞു.