27 March 2025, Thursday
KSFE Galaxy Chits Banner 2

പനീർശെൽവത്തിന്റെ സഹോദരൻ ഒ രാജയെ ശനിയാഴ്ച പാർട്ടിയിൽ നിന്ന് പുറത്താക്കി

Janayugom Webdesk
ചെന്നൈ
March 5, 2022 3:49 pm

എഐഎഡിഎംകെ നേതാവ് പനീർശെൽവത്തിന്റെ (ഒപിഎസ്) സഹോദരൻ ഒ രാജയെ ശനിയാഴ്ച പാർട്ടിയിൽ നിന്ന് പുറത്താക്കി. വി കെ ശശികലയുമായി പാര്‍ട്ടി സംബന്ധിയായ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി ഒരു ദിവസത്തിന് ശേഷമാണ് നടപടി. അച്ചടക്കം ലംഘിച്ചതിനും പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് രാജയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് എഐഎഡിഎംകെ കോർഡിനേറ്റർ പന്നർസെൽവവും കോ-ഓർഡിനേറ്റർ കെ പളനിസ്വാമിയും സംയുക്ത പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. തേനി പാർട്ടി ജില്ലയിൽപ്പെട്ട മറ്റ് മൂന്ന് ഭാരവാഹികളെയും പിരിച്ചുവിട്ടതായും പ്രസ്താവനയില്‍ അറിയിച്ചു.
അന്തരിച്ച എഐഎഡിഎംകെ മാതൃപിതാവ് ജെ ജയലളിതയുടെ വിശ്വസ്തയായ ശശികലയെ വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Eng­lish Sum­ma­ry: Paneer­sel­vam’s broth­er O Raja was expelled from the par­ty on Saturday

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.