അശ്വിനി അയ്യർ തിവാരിയുടെ സംവിധാനത്തിൽ കങ്കണ റണാവത് നായികയാവുന്ന സ്പോർട്സ് പശ്ചാത്തലത്തിലുള്ള ഹിന്ദി ചിത്രമായ പങ്കയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ പന്ത്രണ്ട് മണിക്കൂർ നേരം കൊണ്ട് അഞ്ചു മില്യനിൽ ഏറെ കാഴ്ചക്കാരെ ആകർഷിച്ചു തരംഗം സൃഷ്ടിച്ചിരിക്കയാണ്. ദേശീയ കബഡി താരത്തിന്റെ കഥാപാത്രമാണ് നായിക പ്രാധാന്യമുള്ള ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. ജാസി ഗിൽ, നീനാ ഗുപ്ത, റിച്ചാ ചന്ദ, പങ്കജ് ത്രിപാഠി, യാഗിയാ ഭാസിൽ എന്നിവരാണ് പങ്കയിലെ മറ്റു പ്രധാന താരങ്ങൾ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പങ്ക ജനുവരി 24- ന് പ്രദർശനത്തിനെത്തും.
” ഏറെ വൈകാരികതയുള്ള ‚എന്റെ മനസ്സിനെ സ്വാധീനിച്ച ഒരു കഥയാണ് പങ്കയുടേത്. സംവിധായിക അശ്വിനി എന്നോട് കഥ പറയുമ്പോൾ ആ കഥയിൽ ആകൃഷ്ടയായി എന്നതിനേക്കാൾ ഞാൻ ലയിക്കുകയായിരുന്നൂ. ഒരു സ്ത്രീയുടെ കരുത്ത് കുടുംബമാണ്.കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ അവൾക്ക് സമൂഹ ജീവിതത്തിൽ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് വിജയം നേടാനാവും എന്ന ആത്മ വിശ്വാസം പകരുന്ന സന്ദേശമാണ് ഇൗ സ്പോർട്സ് ത്രില്ലർ ചിത്രം നൽകുന്നത്. പങ്ക എന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണ്. ഒരു നാഷ്ണൽ കബഡി പ്ലെയറുടെ വേഷമാണ് എന്റേത്. ഒരു ചാലഞ്ചിങ് ആയ വേഷം.” കങ്കണ റണാവത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.