പഞ്ചായത്ത് ജീവനക്കാരൻ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

നെടുങ്കണ്ടം: പഞ്ചായത്തു ജീവനക്കാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് ആലുവ, കോട്ടപ്പുറം, അമ്പാടിവീട്ടില് എ ആനന്ദിനെ(45)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ ജീവനക്കാരെത്തി വിളിച്ചെങ്കിലും മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ആറ് മാസം മുമ്പാണ് ഇയാള്‍ ഉടുമ്പന്ചോലയിലെത്തിയത്. ഉടുമ്പന്‍ചോല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
you may also like this video