October 2, 2023 Monday

Related news

August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023
January 29, 2023
January 19, 2023
January 15, 2023
January 12, 2023
January 6, 2023

പഞ്ച്ശീര്‍ പോരാട്ടം: താലിബാന്‍ പ്രതിരോധ സേനാ വക്താവ് കൊല്ലപ്പെട്ടു

Janayugom Webdesk
കാബൂള്‍
September 6, 2021 9:25 am

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ താലിബാനെതിരെ പോരാട്ടം തുടരുന്നതിനിടെ പ്രതിരോധ സേന വക്താവ് കൊല്ലപ്പെട്ടു. താലിബാന്‍ പ്രതിരോധ സേനാവക്താവ് ഫാഹിം ദാഷ്തിയാണ് കൊല്ലപ്പെട്ടതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്‍ ദേശീയ പ്രതിരോധ സേനയുടെ മുതിര്‍ന്ന നേതാവും അഫ്ഗാന്‍ ജേണലിസ്റ്റ് ഫെഡറേഷന്‍ അംഗവുമാണ്. അതിനിടെ പ്രദേശത്ത് പോരാട്ടം തുടരുന്നു.


ഇതുംകൂടി വായിക്കൂ: പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്


 

പഞ്ച്ശീര്‍ പ്രവിശ്യയിലെ നാല് ജില്ലകള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രതിരോധ സേനയുടെ തിരിച്ചടി പ്രദേശത്ത് തുടരുകയാണ്. 600 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബസാറക് പ്രവിശ്യ കീഴടക്കിയതായാണ് താലിബാന്റെ വാദം. എന്നാല്‍ താലിബാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അഫ്ഗാന്‍ പ്രതിരോധ സേനയെ നയിക്കുന്ന അഹമ്മദ് മസൂദും അമറുള്ള സാലേയും പ്രതികരിച്ചു.


ഇതുംകൂടി വായിക്കൂ: പഞ്ച്ശീര്‍ കീഴടക്കിയെന്ന് വ്യാജപ്രചരണം; താലിബാന്റെ ആഘോഷത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു


 

ലോകം പഞ്ചശീറിന് പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. സമാധാനം നിലനിര്‍ത്തണമെന്ന് മതപണ്ഡിതര്‍ ആവശ്യപ്പെട്ടു. അതിനിടെ, കാബൂളില്‍ താലിബാന്‍ മേധാവി മുല്ലാ ബറാദര്‍ ഐക്യരാഷ്ട്ര സെകട്ടറി ജനറലിനെ സന്ദര്‍ശിച്ച് അഫ്ഗാനിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ചു.

 

Eng­lish Sum­ma­ry: Pan­jshir bat­tle: Tal­iban defense force spokesman killed

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.