രാജ്യം ഭരിക്കുന്നത് കള്ളം പറയുന്ന പ്രധാനമന്ത്രി: പന്ന്യൻ

Web Desk
Posted on October 05, 2018, 9:19 pm
മൂന്നിയൂർ: രാജ്യത്തെ ജനങ്ങളെ വലിയ വാഗ്ദാനങ്ങൾ നൽകി പറ്റിച്ചവനാണ് നരേന്ദ്ര മോഡിയെന്ന് സിപിഐ ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. മൂന്നിയൂർ ആലിൻ ചുവട്ടിൽ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലം കാൽനട പ്രചരണ ജാഥ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാൻസുമായുള്ള യുദ്ധവിമാന ഇടപാടിൽ പൊതു മേഖല സ്ഥാപനത്തെ മാറ്റി കുത്തക മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ ഒത്താശ ചെയ്ത പ്രധാനമന്ത്രി ജനങ്ങളോട് കള്ളമാണ് പറയുന്നതെന്നും അദേഹം പറഞ്ഞു. ഉത്ഘാടന സമ്മേളനത്തിൽ, സിപിഐ ജില്ലാ കമ്മറ്റി അംഗം കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇരുമ്പൻ സൈതലവി, ലെനിൻ ദാസ്, ജാഥാ ക്യാപ്റ്റൻ വി വിജയൻ, വൈസ് ക്യാപ്റ്റൻ ഇരുമ്പൻ ബാബു, സിപിഐ ലോക്കൽ സെക്രട്ടറി എൻ സുരേഷ് ബാബു, ബാലൻ പതിയിൽ എന്നിവർ സംസാരിച്ചു.