ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.എസ് പി കെ. വി സന്തോഷ് കുമാറാണ് അന്വേഷണ സംഘത്തലവന്. നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണം ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ബിജെപി നേതാവ് കുനിയില്‍ പത്മരാജനെതിരായ കേസ്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒരു മാസത്തോളം ഒളിവിലായിരുന്നു. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നൽകിയിട്ടും അന്വേഷണം ഊര്‍ജിയമായി നടന്നില്ല എന്നതാണ് ആരോപണം. ഒരു മാസത്തിന് ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.