January 28, 2023 Saturday

ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പീഡനക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

Janayugom Webdesk
കണ്ണൂര്‍
April 23, 2020 9:24 pm

കണ്ണൂർ പാനൂര്‍ പീഡനക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജനാണ് പ്രതി. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പ്രതിഷേധം ശക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അവധി ദിവസം സ്കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയിൽവെച്ചും കുട്ടിയെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി സ്കൂളിൽ പോക്ക് നിർത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് ബന്ധുക്കള്‍ തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി പരാതി നൽകിയത്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജനുവരിയിലും, ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പുവെച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. സഹപാഠിയായ വിദ്യാർത്ഥിനിയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Panoor rape case fol­low up

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.