December 5, 2022 Monday

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; ഭീകരബന്ധത്തിന് തെളിവില്ലെന്ന് കോടതി

Janayugom Webdesk
കൊച്ചി
September 10, 2020 10:41 pm

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ട് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി നടത്തിയ പരാമർശം കേസന്വേഷിച്ച എൻഐഎയ്ക്ക് തിരിച്ചടിയായി. ഇരുവരും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്.

പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെയുള്ള ആരോപണത്തിൽ ചില സംശയങ്ങളുണ്ടെന്നും എൻഐഎ സ്പെഷ്യൽ ജഡ്ജി അനിൽ കെ ഭാസ്കർ ഉത്തരവിൽ പറയുന്നു. പ്രതികൾ മാവോയിസ്റ്റ് കേഡർമാരാണെന്നും അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സംഘടനയാണെന്നും സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുള്ള കോടതിയുടെ നിരീക്ഷണം കേസിന്റെ തുടർനടപടികളിൽ നിർണായകമായേക്കും.

പ്രതികൾ ഭീകരപ്രവർത്തനം നടത്തിയെന്ന ആരോപണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയോട് പ്രതികൾക്ക് ഒരു ചായ്‍വുള്ളതായി സൂചിപ്പിക്കുന്നുണ്ട്. നിരോധിത സംഘടനയുടെ ലഘുലേഖ, അതിന്റെ പതാക, സംഘടന പ്രസിദ്ധീകരിച്ച ഒരു മാഗസിൻ എന്നിവ താഹ ഫസലിന്റെ കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ പ്രതികൾക്കെതിരെ ഭീകര പ്രവർത്തന ആരോപണങ്ങളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ മാവോയിസ്റ്റ് തത്വചിന്തയിലേക്ക് നിരവധി ആളുകളെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എല്ലാവരെയും തീവ്രവാദസംഘടനയിലെ അംഗങ്ങളായി കാണാൻ സാധിക്കില്ല. അതുപോലെ ഈ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിലൂടെ നിരോധിത തീവ്രവാദ സംഘടനയുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനും അതിന്റെ ഭാഗമാകുന്നതിനുമുള്ള അവസരമായി തെറ്റിദ്ധരിക്കരുതെന്ന മുന്നറിയിപ്പും കോടതി നൽകുന്നുണ്ട്.

Eng­lish sum­ma­ry; Pan­teer­ankavu Maoist case:Court finds no evi­dence of terrorism

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.