Web Desk

February 20, 2021, 11:38 am

പ്ലാസ്റ്റിക്കിനോട് വിട പറയാനൊരുങ്ങി പ്രമുഖ കമ്പനി; പേപ്പര്‍ ബോട്ടിലുകള്‍ തരംഗമാകുമോ?

Janayugom Online

ലോകത്തെ പ്രമുഖ ശീതളപാനിയ കമ്പനികളില്‍ ഒന്നായ കൊക്ക കോള പേപ്പര്‍ ബോട്ടിലുമായി എത്തുന്നു. പ്ലാസ്റ്റിക്ക് ബൊട്ടിലുകളുമായി എത്തിയിരുന്ന കൊക്ക കോളയെ പുതിയ രൂപത്തിലും ഭാവത്തിലും ഒരുക്കുകയാണ് കമ്പനി. അടിമുടി മാറുന്ന കൊക്ക കോള ആദ്യ ഘട്ടം അടീസിന്റെ 2000 പേപ്പര്‍ ബോട്ടിലുകളിലാണ് എത്തുന്നത്. സസ്യ അധിഷ്ഠിത പാനീയം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് പുറത്തിറങ്ങുന്ന ഇവ അവിശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് വിതരണത്തിന് എത്തിക്കുന്നത്. ഹംഗറിയില്‍ kifli.hu എന്ന് സൈറ്റിലൂടെയാണ് ആദ്യ ബോട്ടിലുകള്‍ വില്‍പന നടത്തുന്നത്. 

അറ്റ്ലാന്‍ഡയിലുള്ള കൊക്ക കോള കമ്പനി ഡാനിഷ് കമ്പനിയായ പബോകോയുമായി ചേര്‍ന്നാണ് പേപ്പര്‍ ബോട്ടിലുകളുടെ പാക്കിങ് നടത്തുന്നത്. എന്നാല്‍ അതേ സമയം പേപ്പര്‍ ബോട്ടില്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറയേണ്ടതുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ സാങ്കേതികമായ പരിഹാരങ്ങളും കമ്പനി കണ്ടുപിടിക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍ ഉപഭോക്താക്കല്‍ ആദ്യം നല്‍ക്കുന്ന ബോട്ടിലുകള്‍ പൂര്‍ണമായും പേപ്പര്‍ നിര്‍മ്മിതമല്ലെന്ന് കമ്പനി അറിയിച്ചു. 

കുപ്പികളുടെ മുകളിലുള്ള ക്യാപ്പും, അകത്തുള്ള ലൈനിങും പ്ലാസ്റ്റിക്ക് ആണ്. ഇനി വരും നാളുകളില്‍ ഇവയും പൂര്‍ണമായും പ്ലാസ്റ്റിക്ക് രഹിതമായി പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു. കമ്പനി തങ്ങളുടെ മറ്റ് ഉല്പന്നങ്ങള്‍ക്ക് പേപ്പര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്ന ആശയത്തെക്കുറിച്ചൊന്നും നിലവില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കൊക്ക കോള ലോകത്തുള്ള തങ്ങളുടെ മുഴുവന്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളെയും 2030നകം തന്നെ 100% പുനരുപയോഗിച്ച് വീണ്ടും പാക്കേജിംഗിനായി ഉപയോഗിക്കുമെന്ന് അറിയിച്ചു. 

ENGLISH SUMMARY:Paper bot­tle for softdrinks
You may also like this video