29 March 2024, Friday

പാരാലിമ്പിക്സ്; ചരിത്രനേട്ടത്തില്‍ അവനി

Janayugom Webdesk
September 3, 2021 10:25 pm

പാരാലിമ്പിക്സില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം തുടരുന്ന ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ കൂടി. ഹൈജമ്പില്‍ പുരുഷന്മാരുടെ ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ സമ്മാനിച്ചു. ആദ്യ പാരാലിമ്പിക്സിനായിറങ്ങിയ പ്രവീണ്‍ കുമാര്‍ 2.07 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോഡോടെയാണ് മെഡല്‍ സ്വന്തമാക്കിയത്. 

സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ അവനി ലേഖരയ്ക്ക് വെങ്കലം. ഷൂട്ടിങ്ങില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് വണ്‍ വിഭാഗത്തിലാണ് അവനി വെങ്കലമണിഞ്ഞത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു അവനി സ്വര്‍ണമെഡല്‍ നേടിയത്. ഒരു പാരാലിമ്പിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും അവനി സ്വന്തമാക്കി. അമ്പെയ്ത്ത് വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ ഹവീന്ദര്‍ സിങ് വെങ്കലം നേടി. ഷൂട്ട്ഓഫില്‍ ഹവീന്ദര്‍ 6–5നാണ് വിജയക്കൊടി പാറിച്ചത്.

ENGLISH SUMMARY:Paralympics; Avani in his­toric achievement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.