June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

പറവൂരിൽ ഇടതുവിജയം ഉറപ്പാക്കി എം ടി നിക്സൻ

By Janayugom Webdesk
March 20, 2021

പറവൂരിന്റെ ചുവപ്പൻ പാരമ്പര്യം ഇത്തവണ വീണ്ടെടുക്കുമെന്ന് എം ടി നിക്സനായി വോട്ടു ചോദിച്ചിറങ്ങിയ എഐഎസ്എഫിന്റെ സംഘത്തിന് ഉത്തമ വിശ്വാസം.നിക്സൻ ജയിക്കും.ഉറപ്പ്.. കഴിഞ്ഞുപോയ പ്രതിസന്ധി കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ ഒരു പ്രതിനിധിയായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്.മന്നം സർവീസ് സഹകരണ ബാങ്കിൽ ഇടപാടിനെത്തിയ അബൂബക്കറിന് രണ്ടഭിപ്രായമില്ല.ബാങ്കിൽ വോട്ടുതേടിയെത്തിയ സ്ഥാനാർത്ഥി നിക്സനോട് അത് നേരിട്ട് പറയുകയും ചെയ്തു.

രാവിലെ എട്ടിന് എളന്തിക്കരയിൽ നിന്ന് തുടങ്ങിയ പര്യടനം രാവിലെ പതിനൊന്ന് മണിയോടെ പറവൂർ നഗര മധ്യത്തിലുള്ള കോടതി സമുച്ചയത്തിൽ എത്തി.അഭിഭാഷകരും കേസ് നടത്തിപ്പിനായി എത്തിയവരെയും കണ്ട് അതിവേഗത്തിലാണ് സ്ഥാനാർത്ഥിയുടെ സഞ്ചാരം.ഭാര്യബ്യുല ഒപ്പമുണ്ട്.പാർട്ടി സംസ്ഥാന സമിതിയങ്ങാം എസ് ശ്രീകുമാരി.കെ എ വിദ്യാനന്ദൻ,എം എ പൗലോസ്,കെ സുധാകരൻ പിള്ള,എം പി ഏഞ്ചൽസ്,തോബി മാമ്പള്ളി,കെ ജെ ഷൈൻ,ഷാഹുൽ ഹമീദ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ട്.കോടതിക്ക് മുന്നിലെ ഓട്ടോസ്റ്റാൻഡിൽ ഉള്ള ഓട്ടോറിക്ഷക്കാർ ഞങ്ങൾ ഒപ്പമുണ്ട്.ഇവിടെ പ്രത്യേകം പറയേണ്ടതുണ്ടോ എന്ന് പറഞ്ഞു സ്ഥാനാർത്ഥിയെ യാത്രയാക്കി.

പറവൂർ സ്വാകാര്യ ബസ്റ്റാന്റിൽ എത്തിയ സ്ഥാനാർത്ഥി സ്റാൻന്റിലൊട്ടാകെ ഓട്ടപ്രദക്ഷിണം നടത്തി സ്റ്റാന്റിനകത്തു കുടുംബ ശ്രീ ഹോട്ടലിൽ നിന്നിറങ്ങി വന്ന ജയ ഉറപ്പിച്ചു പറഞ്ഞു.ഇത്തവണ പറവൂർ ഇടതുപക്ഷത്തിനൊപ്പം നിൽക്കും,കേരളം വീണ്ടും ചുവക്കുമ്പോൾ പറവൂരിന് മാത്രം മാറിനിൽക്കാൻ കഴിയുമോ.കുടുംബശ്രീ അടക്കമുള്ള പ്രസ്ഥാനങ്ങളെ കരുതലോടെ മുന്നോട്ട് നയിക്കാൻ ഇടതുപക്ഷ പ്രതിനിധി വേണം.മന്നം കവലയിൽ വോട്ടുതേടി ഇറങ്ങുമ്പോൾ സ്ഥാനാർത്ഥിയെ സ്നേഹവായ്പ്പോടെ ജനങ്ങൾ സ്വീകരിച്ചു.കടകളിലും,പച്ചക്കറി ചന്തയിലും വീട്ടമ്മമാർ സ്ഥാനാർത്ഥിയോട് അങ്ങോട്ട് പറഞ്ഞു.കിറ്റ് സമയാസമയം കിട്ടുന്നത് കൊണ്ട് വീട്ടുചിലവിൽ വലിയ കുറവാണ് വന്നിട്ടുള്ളത്.സൂര്യൻ ഉച്ചിയിലായി.ഇടക്കിടെ മങ്ങുന്ന സൂര്യനാണുള്ളതെങ്കിലും ചൂടിന് ഒരു കുറവുമില്ല.

സ്ഥാനാർഥി ഇനി കൊട്ടുവള്ളിയിലേക്കാണ് പോകുന്നത്.അവിടെ നിന്നിറങ്ങി അൽപ്പസമയം പാർട്ടി ഓഫീസിൽ വിശ്രമം.പറവൂരിൽ ഡിജിറ്റൽ മീഡിയയിൽ മാത്രമാണ് വികസനം.പൂർത്തീകരിക്കാത്ത പാലങ്ങളും,പണിതീരാത്ത വീടുകളും പുതിയ ഒരു നാഥനെ കാത്തിരിക്കുന്നു.തൊഴിലാളി പ്രസ്ഥാന ങ്ങളുടെ അമരക്കാരനും സാധരണക്കാരിൽ സാധാരണക്കാരനും ആയ നിക്സനെകാത്തിരിക്കുന്നത് ചരിത്ര വിജയമാണ്,ആബാല വൃദ്ധം ജനങ്ങൾക്കും ഇക്കാര്യത്തിൽ മറിച്ചൊരഭിപ്രായമില്ല.

ENGLISH SUMMARY: par­avoor ldf can­di­date m t nikson

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.