അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാള സിനിമ

ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേക്ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.
15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന് ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. രചയിതാവ് ഇംതിയാസ് ഹുസൈന്, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന് രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന് പി. ശേഷാദ്രി, ബംഗാളി സംവിധായകന് അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന് രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
അവാര്‍ഡുകള്‍:
സംവിധായകന് ജയരാജ് (ഭയാനകം)
നടി ശ്രീദേവി (ചിത്രംമോം)
നടന് റിഥി സെന്‍ (നഗര്‍ കീര്ത്തന്)
ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
ജനപ്രിയ ചിത്രം ബാഹുബലി 2
സഹനടന്‍ ഫഫദ് ഫാസില്‍
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
ഗായകന് കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം)
ഗായിക ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അവലംബിതം) ചിത്രം: ഭയാനകം (ജയരാജ്)
ഛായാഗ്രഹണം നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം)
സംഗീതം എ.ആര്.റഹ്മാന് (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്. റഹ്മാന് (മോം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന് (ടേക്ക് ഓഫ്)
ദേശീയോദ്ഗ്രഥന ചിത്രം: ധപ്പ
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്ത്തന്)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
സ്പെഷല്‍ എഫക്ട്സ് ബാഹുബലി 2
ആക്ഷന്‍ ഡയറക്ഷന്‍ ബാഹുബലി 2
വിവിധ ഭാഷകളിലെ മികച്ച ചിത്രം
ഹിന്ദി ന്യൂട്ടന്
തമിഴ് ടു ലെറ്റ്
ഒറിയ ഹലോ ആര്‍സി
ബംഗാളി മയൂരക്ഷി
ജസാറി സിന്‍ജാര്‍
തുളു പഡായി
ലഡാക്കി വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ ഹെബ്ബട്ടു രാമക്ക
തെലുങ്ക് ഗാസി
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഐ ആം ബോണി, വേല് ഡണ്‍
പ്രത്യേക ജൂറി പുരസ്കാരം എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്സ്
എജ്യുക്കേഷനല്‍ ചിത്രം ദി ഗേള്‍സ് വി വേര് ആന്‍ഡ് ദി വിമന്‍ വി വേര്
നോണ്‍ ഫീച്ചര്‍ ചിത്രം വാട്ടര്‍ ബേബി
പ്രത്യേക പരാമര്‍ശം
പങ്കജ് ത്രിപാഠി (ന്യൂട്ടന്)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)