Wednesday
24 Jul 2019

എട്ടുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നെഞ്ചിടിപ്പ് കൂട്ടും ഈ വീഡിയോ കണ്ടാല്‍

By: Web Desk | Thursday 27 September 2018 6:38 PM IST


ബെംഗളുരു: എട്ടുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  ഈ വീഡിയോ കണ്ടാല്‍ ഒരോ രക്ഷാകര്‍ത്താക്കളുടേയും നെഞ്ചിടിപ്പ് കൂട്ടും.  മുംബൈ നഗരത്തിലെ ഒരു തെരുവില്‍ നിന്നാണ് ചങ്കിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റോഡില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എട്ടുവയസ്സുകാരന്‍ കാറിനടിയില്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. ബെംഗളൂരു സിറ്റി പൊലീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

കുട്ടികള്‍ കൂട്ടംകൂടി പന്ത് കളിക്കുന്നതിനിടയില്‍ എട്ടുവയസ്സുകാരന്‍ ഷൂലെയ്സ് ശരിയാക്കാന്‍ റോഡിന് സമീപം ഇരുന്നു. റോഡിനോട് ചേര്‍ന്ന് വാഹനങ്ങളും നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. അതില്‍ പെട്ടനാനയിരുന്നു വാഗണര്‍ കാറെടുത്തത്. കുട്ടി താഴെയിരിക്കുന്നത് ഇവരും, ഇവര്‍ കാറില്‍ കയറുന്നത് കുട്ടിയും കണ്ടില്ല. മുന്നോട്ടെടുത്ത കാറിനടിയിലേക്ക് കുട്ടി പെട്ടുപോവുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടിയ്ക്ക് ഒരപകടവും സംഭവിക്കാതെ പോയത്.

ഭാഗ്യം ഒന്നും സംഭവിച്ചില്ല…Children need to be careful while playing in the society compound….specially when its a female driver. NOT always will someone be so fortunate ! 👇👇

Posted by Binu Thozhuvankodu on Wednesday, September 26, 2018

അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഉടന്‍ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കളി തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

രക്ഷിതാക്കള്‍ കുട്ടികളെ റോഡില്‍ കളിയ്ക്കാന്‍ അനുവധിക്കാതിരിക്കുക. കുട്ടികള്‍ കളിക്കുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് എന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

Related News