പ്രസവശേഷം വീട്ടിലേക്കുപോയ ദമ്പതികള്‍ ശിശുവിനെ കാറില്‍മറന്നുവച്ചു

Web Desk
Posted on May 31, 2019, 6:37 pm

ഹംബര്‍ഗ്:കൈക്കുഞ്ഞ‌ിനെ കാറില്‍മറന്നുപോവുകയും ആ കാര്‍ എവിടെയെന്നറിയാതെ വീട്ടുകാരും പൊലീസും നെട്ടോട്ടമോടുകയും ചെയ്താല്‍ എങ്ങനെയുണ്ടാകും

ജ​ര്‍​മ​നി​യി​ലെ ഹം​ബ​ര്‍​ഗി​ലാ​ണ് സം​ഭ​വം. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ മാതാപിതാക്കളാണ് തിരക്കില്‍ കുട്ടിയെ മറന്നുപോയത്.  മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ആ​ദ്യ​ത്തെ കു​ട്ടി​യും കാ​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​കു​ട്ടി​യെ​ എ​ടു​ത്ത് കാ​റി​​ല്‍ നി​ന്നി​റ​ങ്ങി​യ ഇരുവരും കൈ​ക്കു​ഞ്ഞി​നെ എ​ടു​ക്കു​വാ​ന്‍ മ​റ​ന്നു പോ​യി. വാടകയും വാങ്ങി ടാ​ക്സി​ക്കാരന്‍ മടങ്ങി അല്പസമയം കഴിഞ്ഞപ്പോഴാണ് കു​ട്ടി കൂ​ടെ​യി​ല്ല​ന്ന് ഇവര്‍ക്ക് മ​ന​സി​ലാ​യ​ത്.  ടാക്സിക്കാരനെ കണ്ടെത്താന്‍ ഇവര്‍ നെട്ടോട്ടമോടിയെങ്കിലും  വിജയിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിച്ചതോടെ പൊലീസും അന്വേഷണത്തിനിറങ്ങി.

ഒരു കു​ഞ്ഞ് കാ​റിന്റെ പി​റ​കി​ലു​ണ്ടെ​ന്ന് അ​റി​യാ​തെ ഡ്രൈ​വ​ര്‍ കാ​ര്‍ ഓ​ടി​ച്ചു കൊ​ണ്ടി​രു​ന്നു. വഴിയില്‍വച്ച്‌ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരാള്‍ കാര്ച്ചു‍ നിര്‍ത്തിച്ചു. ഇയാളാണ് സീ​റ്റി​ല്‍ ഒരു കു​ട്ടി​യു​ണ്ടെ​ന്ന് ഡ്രൈവറെ അ​റി​യി​ച്ച​ത്. ഡ്രൈവര്‍ ഉ​ട​ന്‍ ത​ന്നെ പൊലീസിനെ വിവരമറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.  ശക്തമായ താക്കീതുനല്‍കിയശേഷമാണ് കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് നല്‍കിയത്. അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമായതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.