ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺ ഭ്രൂണഹത്യ റിപ്പോർട്ട് ചെയുന്ന മധുരയിലെ ഉസിലാംപട്ടി പ്രദേശത്തു നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു ക്രൂരത കൂടി പുറത്തു വന്നിരിക്കുന്നു. രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിന്റെ പേരിൽ ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ എരിക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊലപ്പെടുത്തി. ജനുവരി 30 ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുമുരുകൻ- സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.
സൗമ്യ രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതാണ് എരിക്കിൻ മരത്തിന്റെ ഇലയിൽ നിന്നുള്ള കറ നൽകി കുഞ്ഞിനെ കൊലപെടുത്താൻ മാതാപിതാക്കൾ തയ്യാറായത്. മാർച്ച് രണ്ടാം തീയതി മുതലാണ് കുഞ്ഞു വീട്ടിൽ ഇല്ലെന്ന കാര്യം ഗ്രാമവാസികൾ ശ്രദ്ധിക്കുന്നത്.
കുഞ്ഞിന്റെ തിരോധാനം ഗ്രാമം മുഴുവൻ വർത്തയായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുമുറ്റത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ കൊലപാതകത്തിൽ പിതാവ് വൈരമുരുകൻ, അമ്മ സൗമ്യ, വൈരമുരുകന്റെ പിതാവ് എസ് സിങ്കതേവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപതാകം, ഗുഢാലോചന, എന്നീ കുറ്റങ്ങൾ ഇവർക്ക് എതിരെ ചുമത്തുകയും ചെയ്തു.
ENGLISH SUMMARY:Parents killed one month old baby
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.