മാനന്തവാടി:മാനന്തവാടി രൂപതാ ബിഷപ്പു ഹൗസിനു മുമ്പില്‍ ഇന്ന് രാവിലെ 11 മുതലാണ് കന്യാസ്ത്രീയുടെ മാതാപിതാക്കളായ നിരവില്‍പ്പുഴ സ്വദേശി കല്ലറ ജോസും,ഭാര്യ തങ്കമ്മയും ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനെത്തിയത്. 25 വര്‍ഷം മുമ്പ് മക്കിയാട് ബെനഡിക്ടിന്‍ സഭയില്‍ കന്യാസ്ത്രീ ആയി ചേരുകയും ദീപ എന്ന പേര് സ്വീകരിച്ച് പിന്നീട് ഇതേ സഭയുടെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോവുകയും ചെയ്ത മകള്‍ ഇപ്പോള്‍ മാനസിക രോഗിയായി ആരും നോക്കാനില്ലാതെ ഇംഗ്ലണ്ടില്‍ കഴിയുകയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.രോഗിയായ വിവരമോ മകള്‍ കോണ്‍ഗ്രിഗേഷനില്‍ പുറത്തുപോയ വിവരമോ തങ്ങളെ ആരു അറിയിക്കുകയുണ്ടായില്ല. മാനന്തവാടി രൂപതയിലെ അംഗമെന്ന നിലയില്‍ പോലും യാതൊരു ഇടപെടലും സഭയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.
മകളെ തിരിച്ചെത്തിക്കാനും തുടര്‍ ചികിത്സ നടത്താനും സംവിധാനമുണ്ടാണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടികളുണഅടാവാത്തതിനെ തുടര്‍ന്നാണ് സഭാ മേലധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ബിഷപ്പ് ഹൗസിന് മുമ്പില്‍ സമരവുമായെത്തിയതെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.ബിഷപ്പ് ഹൗസിന് ഉള്ളിലോ കവാടത്തിലോ സമരം അനുവദിക്കില്ലെന്ന നിലപാടുമായി അമ്പതോളം വിശ്വാസികളും രാവിലെ മുതല്‍ കവാടത്തിലുണ്ടായിരുന്നു.11 മണിയോടെ കവാടത്തില്‍ ഓട്ടോറിക്ഷയിലെത്തിയ മാതാപിതാക്കള്‍ കവാടത്തില്‍ നിന്നും മാറി ബാനറുകള്‍ കെട്ടി പ്ലക്കാര്‍ഡുമേന്തി ഇരിക്കുകയായിരുന്നു.10 മിനുട്ടിനകം തന്നെ തങ്കമ്മക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും പോലീസ് വാഹനത്തില്‍ ഇവരെ ജില്ലാ ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.