ലഹരിക്കടിമയായ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ടു

Web Desk
Posted on July 29, 2019, 9:46 am

ഫിറോസ്പൂര്‍: ലഹരിക്കടിമയായ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് ചങ്ങലയില്‍ പൂട്ടിയിട്ടു. പഞ്ചാബ് സ്വദേശിയായ ജസ്ബീര്‍ സിങ്ങിനെയാണ് മാതാപിതാക്കള്‍ ചങ്ങലക്കിട്ടത്. മുപ്പത്തിയഞ്ചുവയസ്സുകാരനായ ജസ്ബീര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ലഹരിയ്ക്ക് അടിമയായ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെട്ടിയിടേണ്ട അവസ്ഥ വന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.

താന്‍ ലഹരി ഉപേക്ഷിക്കാന്‍ പലതവണ ശ്രമിച്ചിരുന്നതായും എന്നാല്‍ കഴിയാതെ വന്നപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ജസ്ബീര്‍ സിങ് പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ലഹരി ഉപയോഗിക്കുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഗ്രാമത്തില്‍ ഏകദേശം നാല്‍പ്പതിലധികം ആളുകള്‍ ഇത്തരത്തില്‍ ലഹരിക്ക് അടിമയായിട്ടുള്ളവരാണെന്ന് ഗ്രാമവാസികള്‍ തന്നെ വെളിപ്പെടുത്തുന്നു. അതേസമയം കൂടുതല്‍ ആളുകള്‍ ലഹരിക്കടിപ്പെടുന്ന സാഹചര്യത്തില്‍ ലഹരിവരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസും പറയുന്നു.

YOU MAY LIKE THIS VIDEO ALSO