Friday
22 Feb 2019

പാരിപ്പള്ളി അപകടം; മരിച്ചത് ഒരു കുടുംബത്തിലെ രണ്ടുപേർ

By: Web Desk | Thursday 13 September 2018 10:23 AM IST

കൊല്ലം:പാരിപ്പള്ളിയിൽ കാർ മറിഞ്ഞു രണ്ടുപേർ മരിച്ചു. 4  പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2  പേരുടെ നില ഗുരുതരം. കൊല്ലം ചാത്തിനാംകുളം അംബേദ്ക്കർ കോളനിയിൽ എസ്‌കെ  ഭവനിൽ രാജു-ശശികല ദമ്പതികളുടെ മക്കളായ ശരത് ലാൽ, കിരൺ ലാൽ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളായ വിഷ്ണു, മണികണ്ഠൻ, വിശാഖ്, ശ്രീരാജ് എന്നിവർക്കാണ് പരിക്ക്. ഇവരുടെ സുഹൃത്ത്  ചാത്തിനാംകുളം അഞ്ച്മുക്ക് സ്വദേശി മീരാനെ തിരുവനന്തപുരം  എയർപോർട്ടിൽ  ആക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.