Web Desk

ന്യൂഡല്‍ഹി

March 06, 2020, 11:18 pm

അഞ്ചാം ദിനവും പാർലമെന്റ് സ്തംഭിച്ചു; പാർലമെന്റ് 11 വരെ പിരിഞ്ഞു

Janayugom Online

ഡല്‍ഹി കലാപം ചര്‍ച്ച അടിയന്തരമായി ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭാ നടപടികള്‍ സ്തംഭിച്ചു. ലോക്‌സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.

ആദ്യം പന്ത്രണ്ടു മണിവരെയും പിന്നീടു രണ്ടു മണിവരെയും സഭ നിര്‍ത്തിവച്ചു. രണ്ടു മണിക്കു സഭ സമ്മേളിച്ചെങ്കിലും ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ പ്രതിപക്ഷം വിസമ്മതിച്ചതോടെ സഭ ബഹളമയമായി. തുടര്‍ന്ന് മാര്‍ച്ച് 11ന് രാവിലെ ചേരാനായി ലോക്‌സഭ പിരിയുകയാണുണ്ടായത്.

രാജ്യസഭയിലും കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയും ഉണ്ടായത്. സഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ചര്‍ച്ചകളിലൂടെ വഴി തേടാന്‍ അഭ്യര്‍ത്ഥന നടത്തിയ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു രാവിലെ തന്നെ സഭാ നടപടികള്‍ മാര്‍ച്ച് 11 ന് ചേരാനായി പിരിയുകയാണെന്ന് അറിയിച്ചു.