Web Desk

ന്യൂഡല്‍ഹി

January 31, 2020, 8:44 am

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Janayugom Online

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ഇന്ന് സാമ്പത്തിക സര്‍വ്വേ പുറത്തിറക്കും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടിനാരംഭിച്ച് ഏപ്രില്‍ മൂന്നിനു സമാപിക്കും. ആദ്യഘട്ടത്തില്‍ ഒമ്പത് ദിവസവും രണ്ടാം ഘട്ടത്തില്‍ 22 ദിവസവുമാണ് സഭ സമ്മേളിക്കുക.

ബജറ്റ് സമ്മേളനത്തില്‍ 45 ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കെത്തുക. അതേസമയം എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ പൊതു വികാരവും പ്രധാനമന്ത്രി അംഗീകരിച്ചു.

 

Eng­lish Sum­ma­ry: Par­lia­ment bud­get meet­ing starts today

You may also like this video