Web Desk

ന്യൂഡൽഹി

January 31, 2020, 1:18 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

Janayugom Online

രാഷ്ട്പതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി സഭയില്‍ തുടരുകയാണ്. മുത്തലാഖ്, അയോധ്യ വിഷയത്തിലെ കോടതി വിധി തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ്​​ പൂര്‍ത്തീകരിക്കപ്പെട്ടതെന്ന രാഷ്ട്രപതിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ഇന്ന് സാമ്പത്തിക സര്‍വ്വേ പുറത്തിറക്കും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടിനാരംഭിച്ച് ഏപ്രില്‍ മൂന്നിനു സമാപിക്കും. ആദ്യഘട്ടത്തില്‍ ഒമ്പത് ദിവസവും രണ്ടാം ഘട്ടത്തില്‍ 22 ദിവസവുമാണ് സഭ സമ്മേളിക്കുക.

Eng­lish Sum­ma­ry: Par­lia­ment bud­get meet­ing starts

You may also like this video