പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. ഇന്ന് മുതൽ ഏപ്രിൽ മൂന്ന് വരെ നീളുന്നതാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം നൽകേണ്ടതില്ലെന്ന സ്വകാര്യ ബില്ലും വാടക ഗർഭപാത്ര നിയന്ത്രണബില്ലും സഭയുടെ പരിഗണനക്ക് വന്നേയ്ക്കും.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഡൽഹി പൊലീസ് നിഷ്ക്രിയരും കലാപകാരികൾക്ക് കൂട്ടു നിന്നവരുമാണെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധം പാർലമെന്റിൽ ഉയരും. ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന ആവശ്യവും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിക്കും. കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്ര, അനുരാഗ് താക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും.
English Summary; Parliament Budget Session begins today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.