October 4, 2022 Tuesday

പാര്‍ലമെന്റ് കാന്റീൻ നല്‍കി വന്ന സബ്സിഡി അവസാനിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2021 8:27 pm

പാര്‍ലമെന്റ് കാന്റിന് നല്‍കി വന്ന സബ്സിഡി നിര്‍ത്തലാക്കുമെന്ന് ലോക്സഭാ സ്പീക്കര്‍. സബ്സിഡി അവസാനിപ്പിക്കുന്നതിലൂടെ എംപിമാര്‍ ഇനി മുതല്‍ ഭക്ഷണത്തിന് ഉയര്‍ന്ന വില നല്‍കേണ്ടി വരും. പുതിയ നീക്കത്തിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നോര്‍ത്തേണ്‍ റെയില്‍വേസിലെ ഐടിഡിസിയാണ് പാര്‍ലമെന്റ് കാന്റീൻ നടത്തുന്നത്.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29 നാണ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായി എംപിമാരും പാര്‍ലമെന്റുമായി ബന്ധപ്പെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സ്പീക്കര്‍ അറിയിച്ചു. ജനുവരി 27,28 തീയതികളില്‍ കോവിഡ് പരിശോധനയ്ക്കുളള സൗകര്യം ഒരുക്കും.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ആയിരിക്കും രാജ്യസഭ ചേരുക. ലോക്‌സഭ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരെ സമ്മേളിക്കും. ഒരു മണിക്കൂര്‍ ആയിരിക്കും ചോദ്യോത്തര വേള.

ENGLISH SUMMARY: PARLIAMENT CANTEEN’S SUBSIDY STOPPED

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.