വന്‍ സുരക്ഷാ വീഴ്ച : കത്തിയുമായി പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്നയാള്‍ അറസ്റ്റില്‍

Web Desk
Posted on September 02, 2019, 11:41 am

ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റില്‍ അതിക്രമിച്ചുകയറിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഗുരു റാം റഹിമിന്റെ അനുയായിയാണ് ഇയാളെന്ന് സൂചനയുണ്ട്. ബൈക്കിലെത്തിയ ഇയാള്‍ ഒന്നാം നമ്പര്‍ ഗേറ്റിലൂടെയാണ് അകത്തുപ്രവേശിക്കാന്‍ ശ്രമിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.