21 July 2024, Sunday
KSFE Galaxy Chits Banner 2

Related news

July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024
June 27, 2024
February 9, 2024
February 6, 2024
February 4, 2024
January 9, 2024

നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

Janayugom Webdesk
July 21, 2022 11:10 pm

പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭ ആദ്യം 12 വരെയും പിന്നീട് ഉച്ചവരെയും നിര്‍ത്തിവച്ചു. വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്‌ടി ചുമത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഉച്ചകഴിഞ്ഞ് സഭയില്‍ പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ തയാറാകാതിരുന്നതോടെ രാജ്യസഭ ഇന്നലത്തേക്ക് പിരിഞ്ഞു.
ലോക്‌സഭയിലും സമാന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.

സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തി. ആദ്യം 11.30 വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞ് സമ്മേളിച്ച സഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. ഇതിനിടെ ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍ 2022 ലോക്‌സഭയുടെ പരിഗണനയ്ക്ക് എത്തി. എന്നാല്‍ ബില്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷം കൂടെ വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം ചെയറിലിരുന്ന ഭര്‍തൃഹരി മെഹ്താബിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ ലോക്‌സഭയും ഇന്നത്തേക്കു പിരിഞ്ഞു.

Eng­lish Summary:Parliament stalled for the fourth day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.