Web Desk

ന്യൂഡല്‍ഹി

July 20, 2021, 9:37 am

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

Janayugom Online

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികള്‍ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 

രാഹുല്‍ ഗാന്ധിയുടെ ഫോണുകള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Eng­lish Sum­ma­ry : Par­lia­ment will be dis­turbed today due to pega­sus issue

You may also like this video :