20 April 2024, Saturday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഏഴു മുതൽ

Janayugom Webdesk
ന്യൂഡൽഹി
November 19, 2022 10:30 am

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. നിയമനിർമാണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 23 ദിവസളിലായി 17 സിറ്റിങ്ങുകളാണ് ശൈത്യകാല സമ്മേളനത്തില്‍. ഡിസംബർ 29ന് സമ്മേളനം അവസാനിക്കും.നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് രണ്ടു സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.

പരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജ്യസഭ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ആദ്യസമ്മേളനമാണിത്. രണ്ടുവർഷമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളും നീക്കിയിരുന്നു. ജൂലൈ 18നായിരുന്നു പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചത്. 22 ദിവസം നീണ്ടുനിന്ന സമ്മേളനം ആഗസ്റ്റ് എട്ടിനാണ് അവസാനിച്ചത്. 

Eng­lish Summary:Parliament win­ter ses­sion from Decem­ber 7
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.