പാര്‍മ ചലഞ്ചര്‍ ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കാതറീന സിനിയാക്കോവയാണ് സെറീനയെ തോല്‍പ്പിച്ചത്. സ്കോര്‍: 7–6 6–2. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയോട് സെറീന പരാജയപ്പെട്ടിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന 23 തവണ ഗ്രാന്സ്ലാം കിരീടം നേടിയിട്ടുണ്ട്.
ENGLISH SUMMARY:Parma Challenger Open Tennis: Serena Williams out
You may also like this video