ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. രാവണന്റെപിന്‍ഗാമികള്‍ ആണ് ബിജെപി പ്രവര്‍ത്തകര്‍ എന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.ഡല്‍ഹിയില്‍ നേര്‍ക്ക് നേരെയുള്ള പോരാട്ടം ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്.പോസ്റ്റർ പോര്, എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രോളുകൾ തുടങ്ങിയവയും പ്രചരണ രംഗത്ത് സജീവമാണ്.
കോൺഗ്രസിനായി രാഹുൽ ഗാന്ധി മാത്രമാണ് നിലവിൽ പ്രചാരണത്തിന് ഇറങ്ങിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യവും പ്രചരണ രംഗത്ത് വേണമെന്ന ആവശ്യവും പ്രദേശത്തെ കോൺഗ്രസിൽ ശക്തമാണ്.
ബിജെപി സ്ഥാനാർത്ഥി പാർവേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും വാഹനങ്ങളിൽ ഡല്‍ഹിയില്‍ കറങ്ങുന്നത് സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുവെന്നായിരുന്നു പർവേശ് വർമ്മയുടെ പരാമർശം. പഞ്ചാബി ജനങ്ങളുടെ ദേശാസ്നേഹത്തെ ബിജെപി ചോദ്യം ചെയ്യുകയാണ്.
ഇത് ആശങ്കാജനകമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ പ്രതികരിച്ചു. ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർമേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിലാണ് കടുത്ത വിമർശനം ഉയരുന്നത്.റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ ആശങ്കകൾ പങ്കുവെയ്ക്കവെയാണ് പഞ്ചാബ് ജനതയെ ബിജെപി കടന്നാക്രമിച്ചത്. പഞ്ചാബ് രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ കറങ്ങുകയാണെന്നും ഇത് സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്നും പർവേശ് വർമ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.