Web Desk

തിരുവനന്തപുരം

December 21, 2020, 9:19 pm

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച മുന്നേറ്റമുണ്ടായി: സിപിഐ

Janayugom Online

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഐക്ക് ലഭിച്ച സീറ്റുകൾ സംബന്ധിച്ച് പല പത്രങ്ങളിലും വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അറിയിച്ചു.
പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സിപിഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ സിപിഐക്ക് 1,002 അംഗങ്ങളുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ 217 അംഗങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തുകളിൽ 46 സീറ്റുകളിൽ സിപിഐ വിജയിച്ചു.
മുനിസിപ്പാലിറ്റികളിൽ 144 സീറ്റുകളിലും, കോർപ്പറേഷനുകളിൽ 31 സീറ്റുകളിലും സിപിഐ വിജയിച്ചതായി സംസ്ഥാന കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Eng­lish Sum­ma­ry: The par­ty has made great strides in the local body elec­tions: CPI

You may like this video also