കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ ജനകീയ മുന്നണിക്ക് വിരുദ്ധമായി വിമത സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചതില്‍ യുഡിഎഫില്‍ പൊട്ടിത്തെറി.തദ്ദേശ തെരഞ്ഞെടുപ്പില്‍ കെപിസിസി സര്‍ക്കുലര്‍ ലംഘിച്ചാണ് വടകരയില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കിയതെന്നാണ് ആരോപണം. പ്രാദേശിക താല്പര്യം പരിഗണിക്കണമെന്ന നിര്‍ദ്ദേശം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ലംഘിച്ചതായി പറയുന്നു. എന്നാല്‍ വൈകാരിക ബന്ധമുള്ള സ്ഥലമായതിനാലാണ് വിമത സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചതെന്ന് മുല്ലപ്പള്ളിയുടെ വിശദീകരണം. അതേ സമയം മുല്ലപ്പള്ളിയുടെ നിലപാട് അംഗീകരിക്കാതെ പ്രാദേശിക നേതൃത്വം.
അതേസമയം കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.മുരളീധരന് എംപിയും പ്രതികരിച്ചിരുന്നു. ആര്‍എംപിയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയതിനാണ് വിമര്‍ശനം. മുന്നണി ധാരണ ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശരിയായില്ലെന്ന് മുരളീധരന് പറഞ്ഞു. പ്രശ്നം പരിഹരിക്കും വരെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ENGLISH SUMMARY:Party symbol for rebel candidate
You may also like this video