November 30, 2022 Wednesday

Related news

November 22, 2022
October 29, 2022
August 29, 2022
August 11, 2022
August 10, 2022
August 9, 2022
July 22, 2022
July 4, 2022
June 27, 2022
June 22, 2022

ദേശീയ റെക്കോഡിട്ട് പരുള്‍ ചൗധരി

Janayugom Webdesk
July 4, 2022 10:06 pm

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ നടന്ന വനിതകളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡിട്ട് ഇന്ത്യയുടെ പരുള്‍ ചൗധരി. എട്ടുമിനിറ്റ് 57.19 സെക്കന്റില്‍ ഫിനിഷ്‌ചെയ്താണ് പരുള്‍ ഏറ്റവും മികച്ച സമയം കുറിച്ചത്.
2016ല്‍, തമിഴ്‌നാടിന്റെ എല്‍ സൂര്യ സ്ഥാപിച്ച് റെക്കോഡ് (ഒമ്പതു മിനിറ്റ് 0.45 സെക്കന്റ്) മറികടന്നു. ഒമ്പതു മിനിറ്റില്‍ താഴെ 3000 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി. ജുലൈ 15 മുതല്‍ 24 വരെ അമേരിക്കയിലെ യൂജിനിലാണ് ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്.

Eng­lish Sum­ma­ry: Parul Chaud­hary bagged Nation­al Record 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.