‘ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ തന്റേതല്ല’; പാര്‍വതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍

Web Desk
Posted on August 11, 2019, 3:39 pm

കോഴിക്കോട്: നടി പാര്‍വതി തിരുവോത്തിന്‍റെ പേരില്‍ വ്യാജ പ്രൊഫൈലില്‍ നിന്ന് തെറ്റിധാരണ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പുക്കുന്നതായി നടിയുടെ പരാതി. പ്രളയത്തില്‍ സഹായിക്കരുതെന്ന തരത്തിലുള്ള രീതിയിലാണ് പോസ്‌റ്റെന്നാണ് പാര്‍വതി തന്‍റെ യഥാര്‍ഥ അക്കൗണ്ടില്‍ കുറിപ്പിട്ടത്.

കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റാണിതെന്നും ഇതുശ്രദ്ധയില്‍പെട്ട ഉടനെ വേണ്ടപ്പെട്ടവരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്ന ഇത്തരം പോസ്റ്റുകള്‍ തന്റേതല്ല, നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് എന്നും പാര്‍വതി തന്റെ യഥാര്‍ഥ പോസ്റ്റില്‍ കുറിക്കുന്നുണ്ട്.