Janayugom Online
irfan

ഇര്‍ഫാന്‍ ഇനി ഓര്‍മ്മ; മരണം കവര്‍ന്നത് ഏഴ് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം

Web Desk
Posted on December 17, 2018, 11:32 am

തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു. 2011ല്‍ സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു ആറ് വിദ്യാര്‍ത്ഥികള്‍ ആണ് മരിച്ചത്. രക്ഷപെട്ട ഇര്‍ഫാന്‍ അന്ന് മുതല്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 ഫെബ്രുവരി 17ന് അവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകയായിരുന്നു.

തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാന്‍സജിനി ദമ്പതികളുടെ മകനാണ് ഇര്‍ഫാന്‍.