Web Desk

July 23, 2020, 3:21 pm

ആ കാര്യത്തിനാണ് ഞാനും ഭാര്യയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്; പാഷാണം ഷാജി

Janayugom Online

മലയാള സിനിമയിലെ കോമഡി താരമായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് സാജു. എന്നാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം പാഷാണം ഷാജിയാണ്. പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്നും സാജു പറയുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തിലൂടെ പങ്കു വയ്ക്കുകയാണ് താരം.

Pashanam Shaji

ഞാന്‍ പാഷാണം ഷാജിയെന്ന് വിളിച്ചാലെ വിളികേള്‍ക്കൂ. സാജു എന്ന പേര് ഒരു ഓര്‍മയാവുകയാണ്. ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണെന്നേ അറിയൂ. ഹലോ ഭാസ്‌കരന്‍ ഷാജി എന്ന് വിളിക്കുന്നവരുണ്ട്. എന്റെ ജീവിതത്തില്‍ നല്ലതെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേര് കാരണം സംഭവിച്ചതാണ്. കുറച്ച് നാളായി മിക്ക വിശേഷ ദിവസങ്ങളിലും വേണ്ടപ്പെട്ട മറ്റ് ചിലര്‍ കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടാകും.

Saju Navodaya (Bigg Boss Malayalam 2) Wiki, Age, Height, Wife ...

കാരണം ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. ചാരിറ്റി സംഘടനയൊന്നുമല്ല. പറഞ്ഞും കേട്ടുമറിഞ്ഞ് ഓരോരുത്തരെ സഹായിക്കും. അഗതിമന്ദിരങ്ങളില്‍ സ്ഥിരമായി പോകും. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇപ്പോഴല്ലേ എന്തും കഴിക്കാമെന്ന അവസ്ഥയിലെത്തുന്നത്. അതുകൊണ്ട് ഇല്ലാത്തവന്റെ വേദന മനസിലാകും. വിവാഹ വാര്‍ഷികം പോലുള്ള ആഘോഷങ്ങളെല്ലാം അനാഥാലയങ്ങളിലെ കുട്ടികള്‍ക്കൊപ്പമാണ് എന്നും സാജു പറഞ്ഞു.

Eng­lish sum­ma­ry; pashanam sha­ji about her life

You may also like this video;