കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി

Web Desk

കോഴിക്കോട്

Posted on September 18, 2020, 9:07 am

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കാട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്.

ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ റിയാസിനെ വീട്ടിലേക് പോകുന്ന വഴിയാണ് സംഭവം നടന്നത്. തട്ടിപ്പിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. റിയാസിനായി പൊലീസ് അന്വേഷണം തുടങ്ങി.

Eng­lishs sum­ma­ry: Pas­sen­ger kid­napped from Karipoor Air­port

You may also like this video: