Janayugom Online
representative-image

സഹയാത്രികനുമായി വഴക്ക്; യാത്രക്കാരന്‍ ബസ്സിനുള്ളില്‍ വെടിയുതിര്‍ത്തു

Web Desk
Posted on May 02, 2019, 4:55 pm

ഹൈദരാബാദ്: സഹയാത്രികനുമായി വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ ബസ്സിനുള്ളില്‍ വെടിയുതിര്‍ത്തു. ഹൈദരബാദിലാണ് സംഭവം. തെലങ്കാന സ്റ്റേറ്റ് റോഡ് കോര്‍പറേഷന്‍ ബസ്സിനുള്ളിലാണ് യാത്രക്കാരന്‍ കോപം കൊണ്ട് വെടിയുതിര്‍ത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.