ട്രെയിനിൽ ബോംബ് ഉണ്ടെന്ന് യുവാവിന്റെ വ്യാജ സന്ദേശം; രാജധാനി പിടിച്ചിട്ടു

Web Desk

ലഖ്നൗ

Posted on February 28, 2020, 10:43 pm

ട്രെയിനിൽ ബോംബ് ഉണ്ടെന്ന യാത്രക്കാരന്റെ വ്യാജസന്ദേശം പരിഭ്രാന്തി പരത്തി. സജ്ഞീവ് സിങ് ഗുർജാർ എന്ന യാത്രക്കാരനാണ് ന്യൂഡൽഹിയിൽ നിന്നും കാൺപൂരിലേക്കുള്ള ദിബ്രുഗഢ് രാജധാനി ട്രെയിനിൽ അഞ്ച് ബോംബുകൾ ഉണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റയിൽവേ മന്ത്രി, ഡൽഹി പൊലീസ്, ഐആർസിടിസി എന്നിവയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.

വിവരത്തെ തുടർന്ന് ട്രെയിൻ ദാദ്രിയിൽ പിടിച്ചിട്ടു. ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെത്താനായില്ല. ഇതിനിടെ താൻ നൽകിയത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് സജ്ഞീവ് വീണ്ടും ട്വീറ്റ് ചെയ്തു. തന്റെ സഹോദരന്റെ ട്രെയിൻ നാല് മണിക്കൂർ വൈകിയെന്നും ഇതിൽ ദേഷ്യംപിടിച്ചാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്നുമാണ് സജ്ഞീവ് പിന്നീട് ട്വീറ്റ് ചെയ്തത്. കേന്ദ്ര സർക്കാർ തനിക്ക് മാപ്പ് നൽകണമെന്നും ട്വീറ്റിൽ ഇയാൾ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry; pas­sen­ger tweets about five bombs on Dibru­garh Rajd­hani, train halt­ed at Dadri

YOU MAY ALSO LIKE THIS VIDEO