ലോക്ക് ഡൗണിനു ശേഷമുള്ള വിമാനയാത്രകള്‍ക്ക് പുതിയ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് സി ഐ എസ് എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) . യാത്രക്കാര്‍ രണ്ട് മണിക്കൂര്‍ മുമ്പു തന്നെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി എല്ലാ യാത്രികരും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിമാനത്താവളത്തിലെ എല്ലാ ഗോറ്റുകള്ക്കു സമീപവും സാനിറ്റൈസര്‍ നിര്‍ബന്ധമായും വെയ്ക്കണം. വിമാനത്തില്‍ യാത്രികര്‍ ഇരിക്കുന്നതിനും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. രണ്ട് യാത്രികര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടാണ് യാത്രികര്‍ ഇരിക്കേണ്ടത്. ക്വാറന്റൈന് കഴിഞ്ഞവരെ പ്രത്യേക ഐസൊലേൈഷന് ഏരിയയില്‍ പരിശോധിക്കും.
English Summary: Flight Passengers should follow new instruction after lock down
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.