ഖത്തറിലെത്തിയ മലയാളികള്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അയ്യായിരം ഖത്തര്‍ റിയാലോ അതിനു തുല്യമായ ഇന്ത്യന്‍ കറന്‍സിയോ കൈയില്‍ വയ്ക്കാത്തതിനെത്തുടര്‍ന്നാണ് ഓണ്‍അറൈവല്‍ വഴി എത്തിയ മലയാളികള്‍ ദോഹ എയര്‍പോര്‍ട്ടില്‍ തന്നെ കുടുങ്ങിയത്. ഇക്കാരണത്താല്‍ പ്രവേശനാനുമതി നല്‍കാനാവില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട്. കൈയിലോ അക്കൗണ്ടിലോ പണമില്ലാത്തര്‍ തിരിച്ചുപോകണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വഴി ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇവര്‍ ദോഹയിലിറങ്ങിയത്. പണം വേണമെന്ന നിബന്ധന യാത്രക്കാരെ എയര്‍ഇന്ത്യയോ ട്രാവല്‍സ് ഏജന്‍റുമാരോ യാത്രക്കാരെ ധരിപ്പിക്കാതിരുന്നതും നാട്ടില്‍ വെച്ച് തന്നെ ഇതിനായുള്ള പരിശോധനകള്‍ നടത്താതിരുന്നതുമാണ് ഇവരെ കുഴപ്പത്തിലാക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ എയര്‍ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ മടക്കയാത്രയുടെ ടിക്കറ്റ് തുകയും ഇവര്‍ നല്‍കണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ ആവശ്യപ്പെട്ടതായും യാത്രക്കാര്‍ പറയുന്നു. പത്ത് മണിക്കൂറോളമായി ഒരു ഭക്ഷണവുമില്ലാതെയാണ് എയര്‍പോര്‍ട്ടില്‍ തുടരുന്നതെന്നും യാത്രക്കാര്‍ പറയുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.
നിയമപ്രകാരം, ഓണ്‍അറൈവല്‍ വഴി വരുന്ന യാത്രക്കാരന്റെ കൈവശം ക്രെഡിറ്റ് കാര്‍ഡോ ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡോ ഉണ്ടാകുകയും അതില്‍ അയ്യായിരം ഖത്തര്‍ റിയാലിന് തത്തുല്യമായ തുക ഡെപ്പോസിറ്റ് വേണമെന്നാണ് ചട്ടം. അല്ലെങ്കില്‍ അയ്യായിരം റിയാല്‍ കറന്‍സിയായി കയ്യില്‍ കരുതിയാലും മതിയെന്നും ചട്ടങ്ങള്‍ പറയുന്നു.
English Summary: Passengers stranded at Doha Airport
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.