ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേയ്ക്ക് വരുനന്തിനായി പാസുകൾ നൽകി തുടങ്ങി. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശന പാസുകൾ നൽകുന്നത്. രജിസ്റ്റർ ചെയ്ത വ്യക്തിയുടെ മൊബൈലിൽ സമയം ഉൾപ്പടെ സന്ദേശം ലഭിക്കും. നോർക്ക രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് യാത്രാപാസുകൾക്ക് അപേക്ഷിക്കാം. www.covid19jagratha.kerala.nic.in എന്ന വിലാസത്തിൽ യാത്ര പാസുകൾക്കായി അപേക്ഷിക്കാവുന്നതാണ്.
അതിർത്തിയിലെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഒരേ സമയം നൂറു വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ അതിർത്തിയിലുണ്ട്. രോഗലക്ഷണമുള്ളവരെ അപ്പോൾ തന്നെ ക്വറന്റീനിലേക്ക് മാറ്റും. യാത്രകകർ വരുന്ന വാഹനങ്ങൾ ഫയർഫോഴ്‌സിന്റെ നേത്രത്വത്തിൽ അണുവിമുക്തമാകും.
ENGLISH SUMMARY: passes given to malayalis for come back kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.