പാസ്പോര്‍ട്ട് പുതുക്കാൻ നമ്മളിൽ പലരും മറക്കാറുണ്ട്. എന്നാൽ, ഇനി ആ മറവിക്ക് പരിഹാരമായി. പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുൻപ് അതത് വ്യക്തിയെ കൃത്യമായി അറിയിക്കുന്ന സംവിധാനവുമായി കേന്ദ്രസർക്കാർ. യഥാസമയം പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും പാസ്പോര്‍ട്ട് ഓഫീസുകളും ഇക്കാര്യം അറിയിക്കും. പാസ്പോർട്ട് പുതുക്കേണ്ട തിയതി പലരും മറന്നു പോകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. പാസ്പോർട്ട് പുതുക്കുന്നതിന് ഒൻപതു മാസം മുൻപ് ആദ്യത്തെ എസ്എംഎസ് അയക്കും. പിന്നീട് ഏഴു മാസം മുൻപും രണ്ടാമത്തെ എസ്എംഎസ് അയക്കും. ഇങ്ങനെ രണ്ട് എസ്എംഎസുക്കളാണ് ഉടമകൾക്ക് അയയ്ക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അയയ്ക്കുന്ന എസ്എംഎസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും.
വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തായിരിക്കും പലരും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുന്നത്. . ഈ പ്രശ്നം പരിഹരിക്കാന്‍ എസ്എംഎസ് സംവിധാനം ഉപകരിക്കും. നിലവില്‍ മുതിര്‍ന്നവരുടെ പാസ്പോര്‍ട്ടിന് 10 വര്‍ഷമാണ് കാലാവധി്. കാലാവധിയെത്തിയാല്‍ 10 വര്‍ഷത്തേയ്ക്കാണ് പുതുക്കിനല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്പോര്‍ട്ടിന് അഞ്ചുവര്‍ഷമാണ് കാലാവധി.
English summary: Passport Seva Kendras start passport renewal reminder service
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.