Web Desk

October 28, 2020, 9:00 pm

പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Janayugom Online

സമൂഹ മാധ്യമം മുതൽ നിത്യ ജീവിതത്തിലെ സകലതിനും ഇന്ന് പാസ്‌വേര്‍ഡുകള്‍ അനിവാര്യമാണ്. ബാങ്ക് അക്കൗണ്ടുകൾക്കും, സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കും മെയിൽ അക്കൗണ്ടിനുമെല്ലാം പാസ്‌വേര്‍ഡുകള്‍ ആവശ്യമാണ്. വ്യക്തി വിവരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽക്കുന്നതിന് വേണ്ടിയാണ് സാധാരണയായി പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത്.

പൊതുവേ, പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് അക്ഷരങ്ങളോ, അക്കങ്ങളോ ചിഹ്നങ്ങളോ ആണ്. ഇങ്ങനെ പാസ്‌വേര്‍ഡുകള്‍ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയാണ് താഴെ പറയുന്നത്:

  • ഒരു ഇ – മെയിലിനും എൻക്രിപ്റ്റഡ് അല്ലാത്ത മെസേജിംഗ് സംവിധാനങ്ങൾ വഴിയും പാസ്വേർഡോ യൂസർ ഐഡിയോ കൊടുക്കാതിരിക്കുക. ഇ – മെയിൽ സേവന ദാതാക്കളോ ബാങ്കുകളോ ഇ- മെയിലിലൂടെ പാസ്വേർഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
  • നിങ്ങളുടെ പൂർണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളിൽ പാസ്വേർഡുകൾ സൂക്ഷിക്കാതിരിക്കുക.
  • ആരുമായും ഒരു കാരണവശാലും പാസ്വേർഡുകൾ പങ്കുവക്കാതിരിക്കുക.
  • ഒന്നിൽ കൂടൂതൽ അക്കൗണ്ടുകൾക്ക് ഒരേ പാസ്വേർഡുകൾ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകൾക്ക്.
  • യൂസർ ഐഡിയോടു സാമ്യമുള്ള പാസ്വേർഡുകൾ ഉപയോഗിക്കാതിരിക്കുക.
  • പാസ്വേർഡുകൾ എഴുതി സൂക്ഷിക്കുകയാണെങ്കിൽ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
  • യൂസർ ഐഡിയും പാസ്വേർഡും വ്യത്യസ്ത ഇടങ്ങളിൽ മാറ്റി ഉപയോഗിക്കാതിരിക്കുക.
  • നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പാസ്വേർഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷൻ നമ്പർ, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
  • വളരെ ലളിതവും ഊഹിക്കാൻ എളുപ്പവും ഉള്ള സാധാരണ പാസ്വേർഡുകൾ ആയ PASSWORD, ABCD, ABC123,abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • കീബോർഡിൽ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്വേർഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
  • നിശ്ചിത ഇടവേളകളിൽ പാസ്വേർഡുകൾ മാറ്റിക്കൊണ്ടിരിക്കുക.
  • പാസ്വേർഡുകൾ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസർ ഐഡിയും. എളുപ്പത്തിൽ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കർമ്മാർക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
  • നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ ആണെങ്കിൽ കൂടി ബ്രൗസറുകളിൽ പാസ്വേഡുകൾ സൂക്ഷിക്കുമ്പോൾ അവയേ ഒരു മാസ്റ്റർ പാസ്വേർഡ് കൊണ്ട് സുരക്ഷിതമാക്കുക.
  • ഇന്റർനെറ്റ് കഫേകളിലൂടെയും മറ്റും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.

ENGLISH SUMMARY: pass­word security

YOU MAY ALSO LIKE THIS VIDEO