January 28, 2023 Saturday

കൊറോണ ചികിത്സയ്ക്കുള്ള ആയുർവേദ മരുന്നുമായി രാംദേവിന്റെ പതഞ്ജലി

Janayugom Webdesk
ന്യൂഡൽഹി
April 4, 2020 2:39 pm

കൊറോണ ചികിത്സയ്ക്കുള്ള ആയുർവേദ മരുന്നുമായി ബാബ രാംദേവിന്റെ പതഞ്ജലി. മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനൊപ്പം ആയുർവേദ മരുന്നുകളും ഉപയോഗിച്ചാൽ കൊറോണയെ ചെറുക്കാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധത്തിൽ പതഞ്ജലി അവകാശപ്പെടുന്നത്.

അശ്വഗന്ധ, തുളസി, കുറുന്തോട്ടി, എന്നിവ ചേർന്നുള്ള മിശ്രിതത്തിന് കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുമെന്ന് ഹരിദ്വാർ ആസ്ഥാനമായ പത‍ഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ‘വൈറോളജി’ എന്ന ജേണലിൽ അശ്വഗന്ധയുടെ ഉപയോഗം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആയുഷ് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പതഞ്ജലി അധികൃതർ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.