Web Desk

പത്തനംതിട്ട

October 12, 2021, 10:09 am

പത്തനംതിട്ട അച്ചൻകോവിലാർ കരകവിഞ്ഞു; ജാഗ്രതാ നിര്‍ദ്ദേശം

Janayugom Online

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍ കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്നു. ഇന്നലെ രാത്രി മുതല്‍ അച്ചന്‍ കോവിലിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ പെയ്യുകയാണ്. സ്ഥലത്ത് ഉരുൾപൊട്ടലിന്റെ സാധ്യതയുമുണ്ട്. പുലര്‍ച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു. പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളാണ് കരകവിഞ്ഞ് ഒഴുകുന്നത്. എന്നാല്‍ കക്കി ആനത്തോര്‍ ഡാമില്‍ ഒരു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. മൂഴിയാര്‍ മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ശക്തമായ മഴ തുടര്‍ന്നാല്‍ മണിയാറിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരും. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗതത്തിനും നിയന്ത്രണം ഉണ്ട്. 

ENGLISH SUMMARY:Pathanamthitta Achankovi­lar heavy rain
You may also like this video