സംസ്ഥാനം കൊറോണയ്ക്ക് എതിരെ ഒറ്റകെട്ടായി പൊരുതുകയാണ്. ഒന്നിച്ചു കൈകോർത്ത് ഒരു മനസ്സോടെ പകൽ എന്നോ രാത്രി എന്നോ ഇല്ലാതെ പോരാടുകയാണ്. പത്തനംതിട്ട കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഡോക്ടർമാരും ടെക്കികളുമടക്കമുള സന്നദ്ധസംഘം തിരക്കിലാണ്. കൊറോണ ബാധിതരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാപേരെയും കണ്ടെത്തി വിളിച്ച് അവരിൽ രോഗലക്ഷണമുണ്ടോയെന്ന് തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കുകയാണ്.കൊറോണ വൈറസ് സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് വിപുലമായ സജ്ജികരണങ്ങളാണ് പത്തനംതിട്ട കളക്ടറേറ്റിൽ ഒരുക്കിയിരിക്കുന്നത്. ജിയോ ട്രാക്കിംഗ് സംവിധാനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
നൂറു കണക്കിന് കോളുകളാണ് ദിനംപ്രതി കൺട്രോൾ റൂമിൽ വരുന്നത്. രണ്ടു ഘട്ടമായിട്ടാണ് ഓരോത്തരെയും നീരീക്ഷിക്കുന്നത്. ആദ്യഘട്ടമെന്നുള്ളത് സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുകയാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴക്കുന്നത് ഒഴിവാക്കി നീരീക്ഷിക്കുക. 60ൽ അധികം പേരാണ് സംഘത്തിലുള്ളത്. രോഗവ്യാപനം തടയാൻ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുമ്പോഴും ആളുകളുടെ നിസ്സഹരണമാണ് അൽപ്പമെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ENGLISH SUMMARY: pathanamthitta collectorate arranged geo tracking
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.