പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 4 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. വീണ്ടും കൗണ്‍സിലിംഗ് നടത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഇപ്പോഴത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ പലരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ പ്രതിയായ വിദേശത്തുള്ള റാന്നി സ്വദേശിക്കായി ഉടന്‍ തന്നെ ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
പൊലീസ് നീക്കങ്ങള്‍ ശക്തമായതോടെ പല പ്രതികളും ജില്ല വിട്ട് പുറത്ത് പോയതായാണ് വിവരം. അതിനാല്‍ മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.