27 March 2024, Wednesday

Related news

March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 18, 2024
January 9, 2024

പത്തനംതിട്ടയില്‍ ഉരുൾപൊട്ടൽ ഭീതി; ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
പത്തനംതിട്ട
October 24, 2021 1:58 pm

പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത് ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്ഥലത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഈ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി പാർപ്പിച്ചു കഴിഞ്ഞതായി മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിച്ച് പറഞ്ഞു.

അപ്രതീക്ഷിതമായി എത്തിയ ഉരുൾപ്പൊട്ടലിൻ്റെ ആഘാതത്തിലാണ് മലയോര ജില്ലയിലെ മൂന്ന് പ്രദേശങ്ങൾ. സീതത്തോട്ടിലെ കോട്ടമൺ പാറ, ആങ്ങമൂഴി തേവർ മല, റാന്നി പനന്തക്കുളം മേഖല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ നാശം വിതച്ചത്. അപകടത്തിൽ ആളപായം ഇല്ലെങ്കിലും കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ വാഹനങ്ങൾ ഒലിച്ചു പോയിരുന്നു. ഇവയ്ക്കായി തിരച്ചില്‍ ഊര്‍ചിതമാക്കി.

റാന്നി പനന്തക്കുളത്ത് വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ ഉരുൾപൊട്ടൽ മൂലം ഒറ്റപ്പെട്ടു പോയ ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 5 കുടുംബങ്ങളിലെ 20 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുലർച്ചെ മാറ്റിയത്. അതേ സമയം നാശനഷ്ടങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം തിട്ടപ്പെടുത്തി വരുകയാണ്. എംഎൽഎ കെ.യു.ജെനീഷ് കുമാർ, ജില്ലാ കളക്ടർ, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രി യോടൊപ്പം സ്ഥലം സന്ദർശിച്ചു.

ENGLISH SUMMARY:Pathanamthitta land­slide threat; Min­is­ter Veena George says peo­ple have been relocated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.