എലിവിഷം കഴിച്ചു, മരിച്ചില്ല; 92 വയസുകാരിയെ കഴുത്തറുത്തു കൊന്നത് ജയിലില്‍ പോകാന്‍: പ്രതിയുടെ മൊഴി ഇങ്ങനെ

Web Desk

പത്തനംതിട്ട

Posted on September 08, 2020, 11:33 am

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുമ്പഴ പഴയ ഇൻഡസ് മോട്ടേഴ്സിന് സമീപം താമസിക്കുന്ന ജാനകിയമ്മ(92) ആണ് കൊല്ലപ്പെട്ടത്. പ്രതി തമിഴനാട് സ്വദേശി മയിൽസ്വാമി(62) പൊലീസിൽ കീഴടങ്ങി. ഇന്നൂ രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്.

കൃത്യം നടത്തിയതിന് ശേഷം മയിൽ സ്വാമി ജാനകിയുടെ ബന്ധുവിനെ വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു വിവരം അറിയിച്ചത് അനുസരിച്ച് എട്ടു മണിയോടെ പൊലീസ് സ്ഥലത്ത് ചെന്നു. അവർ വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. മയിൽസ്വാമിയുടെ ബന്ധുവായ ഭൂപതി എന്ന സ്ത്രീയായിരുന്നു ജാനകിയമ്മയുടെ സഹായി.

ഭൂപതിയുമായുള്ള അടുപ്പം മൂലമാണ് മയിൽസ്വാമിയെയും ഇവിടെ താമസിപ്പിച്ചത്. നാലു കൊല്ലമായി ഇയാൾ ഇവർക്കൊപ്പം താമസിക്കുകയാണ്. മൂന്നു പേജ് വരുന്ന കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് മയിൽസ്വാമി കൃത്യം നടത്തിയത്. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും നടക്കാതെ വന്നപ്പോൾ ജീവനൊടുക്കാൻ എലിവിഷം കഴിച്ചുവെന്നും മയിൽസ്വാമി പൊലീസിനോട് പറഞ്ഞു. വിഷം കഴിച്ചിട്ടും മരിക്കാതെയിരുന്നപ്പോൾ ജയിലിൽ പോയേക്കാമെന്ന് തീരുമാനിച്ചു. അതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

you may also like this video